ഒരു മേല്‍കൂരയ്ക്ക് കീഴെ
വെണ്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
ഒരു കുഞ്ഞു ലോകം പുഞ്ചിരിക്കുന്നൂ...
ഒരു സൂചി മുനയുടെ
വേദനയിലാണ് ഞാന്‍
ആ കുഞ്ഞരിപ്പല്ലുകളുടെ
ഉണങ്ങിയ വേരുകളെ തേടിയത്..
ഒറ്റ നോട്ടത്തില്‍ ,
ഒട്ടിയ വയറിന്റെ കീറല്‍
ഭൂതവും വര്‍ത്തമാനവും തന്നു ..
തൂവാല എത്താത്ത നാസിക വിടരവേ
ഒരു പറ്റം പരാജിതര്‍വന്നെത്തി നോക്കി
ഇല്ല,ഹരിശ്രീ കുറിച്ച നിന്റെ നാവിന്നു ചുറ്റും
കവിത പാകം ചെയ്യുന്നവര്‍ക്കിനി
പൂര്‍ണ സംരക്ഷണം എന്റെ ദൗത്യമാണ്
പഴങ്കഞ്ഞിയുടെ അവസാന വറ്റും
ദഹനയാത്രയ്ക്കൊരുങ്ങുന്നത്
എന്റെ യൗവനത്തെ തോല്പിച്ച നിന്റെ
പശിമ നിറഞ്ഞ കണ്ണീര്‍ തുള്ളികളോട്
വിട പറഞ്ഞു കൊണ്ടാവണം...
ദീര്‍ഘ നിശ്വാസങ്ങളുടെ ,
ഏതു ഇടവേളയിലാണ് കുഞ്ഞേ..
ഞാനെന്റെ ബാല്യം നിനക്ക് തന്നത് ...!
No comments:
Post a Comment