തൊണ്ണൂറുകൾക്കും രണ്ടായിരത്തിനുമിടയിലാണ് ലോകത്തിന്റെ ചലച്ചിത്ര ഭൂപടത്തിലേക്ക് നൈജീരിയൻ സിനിമകൾ വ്യാപകമായി ചുവടുറപ്പിക്കുന്നത് . ' നോളിവുഡ് ' എന്ന് പരക്കെ അറിയപ്പെടുന്ന നൈജീരിയൻ സിനിമകളുടെ പ്രമേയങ്ങൾ സങ്കീർണ്ണവും സവിശേഷവുമായ നവ ഉദാരവൽകൃത നൈജീരിയൻ സാമൂഹ്യ ഘടനയുടെ സദാചാര സംബന്ധമായ ആശയ അവ്യക്തതകളെ ആലേഖനം ചെയ്യുന്നവയാണ്.
പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ നൈജീരിയൻ സിനിമകളുടെ പാക്കേജ് പ്രദേശത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ അതിശക്തമായി ആവിഷ്ക്കരിക്കുന്നവയാണ്. Kunle Afolayan സംവിധാനം നിർവ്വഹിച്ച 'The Figure' രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് പുരോഗമിക്കുന്നത്. ദേശീയ യുവജന സേവാ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്ന ഇവർക്ക് വനത്തിനുള്ളിലെ പരമ്പരാഗത ആരാധനാ കേന്ദ്രത്തിൽ നിന്നും ഒരു പ്രതിഷ്ഠ ലഭിക്കുന്നു. ഇരുവരിൽ ഒരാൾ ഇത് സ്വന്തമാക്കാൻ തീരുമാനിക്കുന്നു. ഏറെ പ്രത്യേകതകളുള്ള പ്രതിഷ്ഠ കൈവശം സൂക്ഷിക്കുന്നവരാരോ അവരുടെ ആദ്യ ഏഴുവർഷങ്ങൾ ഭാഗ്യസമ്പന്നവും ശിഷ്ട ഏഴു വർഷങ്ങൾ ദുരിതപൂർണ്ണവുമായിരിക്കും. Arar
Tunde Kelani സംവിധാനം നിർവ്വഹിച്ച THUNDERBOLT തെക്കൻ നൈജീരിയയിലെ IGBO വംശജയായ യുവതിയുടേയും YORUBA വംശജനായ യുവാവിന്റെയുംകഥയാണ്ദൃശ്യവൽക്കരിക്കുന്നത്.പ്രണയവും വിവാഹത്തിലേക്കുള്ള അവരുടെ സ്വാഭാവിക സഞ്ചാരവും വിവാഹേതര ബന്ധങ്ങൾ , പരസ്പ്പര വിശ്വാസം , പരമ്പരാഗത അറിവുകൾ , ആധുനികത തുടങ്ങിയവയുമായല്ലാം ബന്ധപ്പെട്ട സംവാദങ്ങളിലേക്ക് നയിക്കുന്നു. KENNETH GYANG സംവിധാനം നിർവ്വഹിച്ച CONFUSION NA WA, ഇരുപത്തിനാലു മണിക്കൂറുകളിൽ യാദൃശ്ചികമാംവിധം പരസ്പര ബന്ധിതമാകുന്ന അപരിചിതരുടെ കഥ പറഞ്ഞ് മേളയെ സമ്പുഷ്ടമാക്കുന്നു.