കശാപ്പുശാലയുടെ നിഗൂഡതയിലെ
മാംസപിണ്ഡത്തിനു
പെണ്ണിന്റെ ഗന്ധമാണ്..
വ്യാപാര തലങ്ങളുടെ ബാഹ്യ രൂപം
പച്ചിലക്കെട്ടാല്‍.......
രുചിഭേദങ്ങളെ മാടിവിളിച്ചു..
മനുഷ്യ താപമേറ്റ്
പാതി വെന്ത മാംസവും
ഒരു കോലില്‍ കുത്തി വച്ചിട്ടുണ്ട്
പാദസരമിട്ട ഇളം കുളമ്പ്
ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത്
ഇനിയും ഒടുങ്ങാത്ത ദാഹത്തിനാണ്..
അംഗവിക്ഷേപം ചെയ്ത
പച്ചമാംസം നീതിയെ നോക്കി
ചോരതുപ്പി...!
കച്ചവടം പൊടിപൊടിക്കുന്നുണ്ട്
വിലയല്പം കൂടിയാലെന്താ?
ഇത് പെണ്ണിറച്ചിയല്ലേ...!!
No comments:
Post a Comment