Friday, July 5, 2013

പെണ്ണുമരം


മഴത്തുള്ളികള്‍ ഊര്‍ന്നു വീഴുന്ന 
മരങ്ങള്‍ക്കിടയില്‍ 
നനഞ്ഞ് ,
നിറഞ്ഞ്‌
വിറങ്ങലിച്ച് ഒഴുകണം ..
ഒടുവിലലിഞ്ഞ് മണ്ണു ചേര്‍ന്ന് കടലാകണം .

ഇതാ ഒരു പെണ്ണ് ..
നെറുകയില്‍ ഉമ്മയാല്‍ ഒരു തുള്ളി !
അതു പുഴയായ്
വരിഞ്ഞവളുടെ നാണം മറയ്ക്കുന്നു..

സഞ്ചാര വേഗങ്ങളില്‍
അടിവേരു സ്വയമുലച്ചവളിതാ
മടിക്കുത്തഴിക്കുന്നു ..
തെളിനീരാല്‍ പല നെഞ്ചു നനയുന്നു ...

ക്യാമറക്കണ്ണേ വെളിച്ചത്താല്‍
നഗ്നമവളെ വലിച്ചിഴക്കല്ലേ ..

ബലിച്ചോറു നക്കാന്‍
വരിയായ് നില്‍പ്പവര്‍ ...

ഇനിയെന്നെയൊരു മരമാക്കമോ
ഇല പൊഴിക്കാന്‍ ..
ഒരുപാടു പേര്‍ക്കായ് ....
കൂട്ടാകാന്‍ .. കൂട്ടിരിക്കാന്‍ ..
പുഴയൊന്നിനെ അരക്കെട്ടിനാല്‍ വരിഞ്ഞു ചുറ്റാന്‍
പെരുമഴയായ് തിമര്‍ത്തു പെയ്യാന്‍ ..

No comments:

Post a Comment