Sunday, January 1, 2012

ഇറക്കം

പരാജയങ്ങളുടെ പറുദീസയിലേക്ക്
പ്രണയം തന്ന പുതിയ അതിഥിയാണ്
ഓര്‍മ്മകള്‍..... !

കവിതകള്‍ കൊണ്ട് ഗാഡമായ് ചുംബിച്ച്‌
ചായകൂട്ടുകളില്‍ ഞാനെന്റെ സിന്ദൂരം തേടി ...

നീ എനിക്ക് ലഹരിയനെന്നു ഞാനറിഞ്ഞത്
ഓര്‍മ്മകള്‍ ജീവപര്യന്തം തീര്‍ക്കുമ്പോഴാണ്....

നിന്റെ ചിറകിന്റെ കീഴില്‍ ,
ഞാനെന്റെ ലോകം കൊതിച്ചു......
ഒടുവില്‍ അധിനിവേശങ്ങളില്‍ നമ്മള്‍
സങ്കീര്‍ണമായ മൌനം കാത്തുവച്ചു.....

മെയ്സിയാദെയെയും ഖലീല്‍ ജിബ്രാനേയും,
പ്രണയത്തിന്റെ പാഠപുസ്തകങ്ങളാക്കി ......

പച്ചയോടു പിണങ്ങിയും...
ചുവപ്പിനോട് ഇണങ്ങിയും..
നിറങ്ങള്‍ അക്ഷരങ്ങള്‍ക്ക്,
പ്രണയം കൈമാറിയപ്പോള്‍ ,
ഞാന്‍ അറിഞ്ഞില്ല സഖാവേ ....
ഓര്‍മകള്‍ക്ക് വാളിനേക്കാള്‍ മൂര്ച്ചയുണ്ടാവുമെന്ന്...

ജാതിയും മതവും തീര്‍ത്ത
വേലിപ്പടര്‍പ്പിലെ കാട്ടുപുല്ലിനാണോ,
പ്രണയ സ്വാതന്ത്ര്യം ...?

ആവാസ വ്യവസ്ഥകളോട് മത്സരിക്കനെന്റെ
പ്രണയത്തിന്റെ നിര്‍വചനങ്ങൽക്കായില്ല .

ഇന്ന് നിന്റെ ഓര്‍മ്മകള്‍ നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍...
ഞാന്‍ അറിയുന്നൂ.....
സ്നേഹം കണ്ണുകളിലൂടെ കവിളിലേക്കു
പടര്ന്നിറങ്ങുന്നത്.....!!!

Thursday, October 13, 2011

വെടിയുണ്ട


സൌഹൃദ വലയങ്ങളുടെ കണ്ണികള്‍
പോട്ടാതെ കാക്കുന്നത്,
ഈ വന്മരങ്ങള്‍ക്കിടയില്‍ ഇങ്ങനെ,
പച്ച കത്തി നില്‍ക്കുമ്പോഴാണ് ....

അശ്വമേധം കണ്ടു മടുത്ത മഹാസാഗരം
ശീത യുദ്ധവും ,
ചിത്രവധവും കഴിഞ്ഞ 
ശാന്തമായ ഒരിടവേള

പേന ഒരല്‍പം ഇടത്തോട്ട് പിടിച്ചപ്പോള്‍
തലനാരിഴക്കൊരു വെടിയുണ്ട പാഞ്ഞു
ഭാഗ്യം...!കവിതക്കു കൊണ്ടില്ല ..!!

സന്ദേശങ്ങള്‍ കലാപം ചെയ്യുന്നൂ
വെടിയേറ്റവര്‍ പുതിയഗ്രൂപ്‌ ഉണ്ടാക്കുന്നുവത്രേ
പേരു വെടിയുണ്ട...!

Wednesday, October 5, 2011

endosulfan...!!

പത്തുമാസം ചുമന്നാണെന്‍റെ കവിത പിറന്നത്.
നെഞ്ചാം പറമ്പിന്റെ നെഞ്ചിലേക്ക്...

പേറ്റുനോവിലും തോല്‍ക്കുന്നു ഞാനെന്‍റെ-
കുഞ്ഞിന്‍റെ അര്‍ദ്ധ പ്രാണന്‍റെ മുന്‍പില്‍...

രാവ്പുലരുന്നു, പതിവുകാഴ്ചകള്‍..
ഗരുഡന്‍ തുമ്പികള്‍ വിഷം ചീറ്റിപ്പറക്കുന്നു..

അലമുറകളിലും എന്‍റെ ഗ്രാമം നിശബ്ദമാണ്..
ആത്മാവ് നഷ്ടമായവരും ആത്മാക്കളും തമ്മിലുള്ള ഗൂഡാലോചന..!

ഒടുവില്‍ പിളര്‍ന്നതെന്‍ ഗര്‍ഭപാത്രം..
ഒഴുകിയതെന്‍റെ രക്തം..

കണക്കുപട്ടികയുടെ മേലെയിരുന്ന്‍, എന്‍റെ കുഞ്ഞ്-
ഉറക്കെ ചിരിക്കുന്നുണ്ടാവണം.

ഹൃദയതാളം തുടങ്ങുംമുന്‍പേ നടന്നവര്‍..
വിധി തീര്‍ത്ത ചിതയിലേക്ക് ആനയിക്കപ്പെട്ടവര്‍..

മരണം വിധിച്ചവന് മണ്ണ് മോചനം നല്‍കണം..
ഇവിടെയീ മണ്ണില്‍ എന്‍റെ കുഞ്ഞ് മരണം കൊതിക്കുന്നു.

എവിടെ, കോലാഹലങ്ങളില്‍ നിശബ്ദരായവര്‍?
എവിടെയെന്‍ അരുമക്കുഞ്ഞിനു സ്മാരകം പണിതവര്‍?

എനിക്കൊന്നുറക്കെ കരയണം.
താരാട്ടണം, പാലൂട്ടണം പിന്നെ-
അന്ത്യചുംബനം നല്‍കണം.

പിളരുന്ന നെഞ്ചിനു താങ്ങുനല്‍കാന്‍,-
വേണം എനിക്കൊരു....
ഗര്‍ഭപാത്രം വാടകയ്ക്ക്...!!!