കേന്ദ്ര സര്ക്കാരിന്റെ ഹെൽത്ത് സർവീസ് സ്കീം ഉള്ളത് കൊണ്ട് ക്ലിനികിൽ വരുന്ന അധികം രോഗികളും പ്രായമായവരാണ്..അതിൽ ദിവസവും മനസ്സില് തട്ടി കടന്നു പോവുന്ന ഒരു മുഖം എങ്കിലും ഉണ്ടാവും.കാശ്മീർ തൊട്ട് തമിൾ നാട് വരെ ഉള്ള എല്ലാ തരം ആളുകളെയും കാണാം.എല്ലാര്ക്കും പറയാൻ എന്തെങ്കിലും കഥകളും ഉണ്ടാവും.അതിൽ പട്ടാളത്തിലെ ഉയര്ന്ന സ്ഥാനത്തിരുന്നിരുന്ന ആളുകളുടെ അക്ഷമയെ കുറിച്ചും പറയാതെ വയ്യ.ഓരോ ദിവസവും പുതിയ ചിന്തകള്ക്ക് വഴി നല്കുന്നു.എല്ലാ ചികിത്സയും കഴിഞ്ഞ് അവർ പോവുമ്പോൾ ഹൃദയം അറിഞ്ഞ് തരുന്ന ആ പുഞ്ചിരിയും അനുഗ്രഹവും മതി മറ്റെന്തിനെക്കാളും.പറഞ്ഞു വരുന്നത് അങ്ങനെ മനസ്സില് തട്ടിയ ഒരു നല്ല അമ്മയെ കുറിച്ചാണ്..
ഉച്ച കഴിഞ്ഞുള്ള സമയം.പിറകിൽ നിന്നൊരു വിളി...ഗുഡ് മോർണിംഗ് ഡോക്ടർ ..മറുപടിയായി ഞാൻ ഒന്ന് ചിരിച്ചപ്പോൾ കക്ഷി അബദ്ധം മനസ്സിലാക്കി ഗുഡ് ഈവെനിംഗ് ആക്കി..പേര് രാജലക്ഷ്മി..വയസ്സ് 75 ..നിർത്താതെ ഉള്ള ചോദ്യങ്ങള്ക്ക് ക്ഷമയോടെ മറുപടി പറയുമ്പോൾ തന്നെ ആ അമ്മ മാനസിക അസ്വസ്തഥ അനുഭവിക്കുന്നതായി മനസ്സിലാക്കാനാവുമായിരുന്നു.മുന്നിലെ പല്ല് പോയത് കൊണ്ട് വ്യക്തമായി സംസാരിക്കാനാവുന്നില്ല എന്നതായിരുന്നു പ്രധാന പരാതി .എല്ലാം ശരിയാക്കി തരാമെന്ന എന്റെ ഉറച്ച വാക്കാണെന്നു തോന്നുന്നു അവരെന്നെ ചേര്ത്തു കെട്ടി പിടിച്ചു .ഒരു പക്ഷെ ജീവിതത്തിലെ ഏതെങ്കിലും താങ്ങാനാവാത്ത നിമിഷത്തിൽ കൈവിട്ടു പോയതാവണം അവരുടെ മാനസിക നില. ഭര്ത്താവ് ജീവിച്ചിരിപ്പില്ല .കൂടെ വന്ന മകൻ കാരണമില്ലാതെ അവരെ ശകാരിക്കുന്നുണ്ട് .എങ്കിലും അവര് ഹാപ്പി ആണ് .പുതിയ പല്ല് കിട്ടുന്നതിന്റെ സന്തോഷം..ഒരു ടെൻഷനും ഇല്ലാതെ ചിന്തകളെ മനസ്സിന്റെ ഏതോ കോണിൽ പൂട്ടിയിട്ട് ജീവിക്കാൻ കഴിയുന്ന അവരെ പോലുള്ളവരാകും ഈ ലോകത്തിൽ ഭാഗ്യവാന്മാരും ഭാഗ്യവതികളുമെന്നു ഒരു നിമിഷം തോന്നി.ആയുസ്സ് ബാക്കി ഉണ്ടെങ്കിൽ എനിക്കും യൗവനത്തിനപ്പുറത്ത് ഒരു വാർദ്ധക്യം ഉണ്ടല്ലോ ..മനസിന് വല്ലാതെ പ്രായമായ പോലെ...

No comments:
Post a Comment