ചുവപ്പു പെയ്യുന്ന
വാകമരച്ചുവടുകളില്‍
ഹൃദയത്തിന്‍റെ ഇതളുകളാണ് ..
ആരോ കണ്ടു വെച്ച പ്രണയം...,
മണ്ണിനെ പുണര്‍ന്ന്
കാത്തു കിടന്നു....!
ഒരു രക്തസാക്ഷിയും മരിക്കുന്നില്ല
ഹൃദയത്തിന്‍റെ തുണ്ടു കഷ്ണങ്ങളില്‍
അവര്‍ ജീവിച്ചുകൊണ്ടേ ഇരിക്കുന്നു ...സ്വാതന്ത്ര്യത്തിന്‍റെ ഈ ചില്ലകളില്‍
കാലമിനിയും പ്രണയം പരാഗണം ചെയ്യും...
സിന്തൂരക്കുറിയില്‍
ചുംബനങ്ങള്‍ കോറിയിട്ട്
പൂമ്പാറ്റകളിനിയും കന്യാചര്‍മങ്ങളുടെ
വൈവിധ്യങ്ങള്‍ തേടും....
രക്തം പടര്‍ന്ന വഴികളില്‍
മഴയും മഞ്ഞും വെയിലുമേറ്റിങ്ങനെ,
നീലാകാശം പുതച്ചുറങ്ങാം.....
No comments:
Post a Comment