പവർ സപ്ലൈ കുറഞ്ഞത്രേ
ദൈവവും ചെകുത്താനും
ഒരേവണ്ടിക്ക് വച്ച് പിടിച്ചു
ഹൃദയമൊന്നു പരുങ്ങി
ആജന്മ ശത്രുക്കളുടെ സംഗമം
ചോര തന്നവനും ഊറ്റികുടിക്കുന്നവനും
തമ്മിലെ ജീവന്റെ വിലപേശൽ
പട്ടിണിയുടെ അങ്ങേയറ്റത്ത്
ഒരുറുരുള ചോറ് കക്കാൻ പഠിപ്പിച്ചവൻ
പുലരിക്കു മുൻപേ നിലാവ് കടം തന്നവൻ
പ്രണയ പാത്രത്തിൽ മതങ്ങളെ വിളമ്പി
ഊണിന്നു കയ്പ് പകർന്നവൻ
തീച്ചൂളയിൽ നിന്നപ്പോൾ
ഐസ് കഷ്ണങ്ങൾ കൊണ്ട്
മേല് പൊള്ളിച്ചവൻ
കയ്യിൽ വൈദ്യ പുസ്തകം തന്ന്
എന്റെ കിനാക്കളെ നാട് കടത്തിയവൻ
പലവേഷങ്ങളിൽ ജീവിതം
അമ്മാനമാടിയിട്ട് ഒരേ ഹൃദയത്തിൽ
പ്രലോഭനങ്ങളില്ലാതെ ,
ഇവരെങ്ങനെ സഹകരിക്കുന്നു ?
ഹൃദയമൊന്നു പരുങ്ങി
ആജന്മ ശത്രുക്കളുടെ സംഗമം
ചോര തന്നവനും ഊറ്റികുടിക്കുന്നവനും
തമ്മിലെ ജീവന്റെ വിലപേശൽ
പട്ടിണിയുടെ അങ്ങേയറ്റത്ത്
ഒരുറുരുള ചോറ് കക്കാൻ പഠിപ്പിച്ചവൻ
പുലരിക്കു മുൻപേ നിലാവ് കടം തന്നവൻ
പ്രണയ പാത്രത്തിൽ മതങ്ങളെ വിളമ്പി
ഊണിന്നു കയ്പ് പകർന്നവൻ
തീച്ചൂളയിൽ നിന്നപ്പോൾ
ഐസ് കഷ്ണങ്ങൾ കൊണ്ട്
മേല് പൊള്ളിച്ചവൻ
കയ്യിൽ വൈദ്യ പുസ്തകം തന്ന്
എന്റെ കിനാക്കളെ നാട് കടത്തിയവൻ
പലവേഷങ്ങളിൽ ജീവിതം
അമ്മാനമാടിയിട്ട് ഒരേ ഹൃദയത്തിൽ
പ്രലോഭനങ്ങളില്ലാതെ ,
ഇവരെങ്ങനെ സഹകരിക്കുന്നു ?