Wednesday, January 9, 2013

യാത്രാമൊഴി


പോയ്‌ വരൂ വസന്തമേ..
ഒരു ക്ഷണിക യാമതിന്റെ മൃദുല  ഭാവമേ...
മഴ നനഞ്ഞെത്ര നാള്‍ ..
നമ്മളീ വഴികളില്‍ ഒത്തു ചേര്‍ന്നു ....
വിട എന്ന വാക്കിന്നു മുന്നിലിന്നെന്റെ ,
ജീവന്റെ പാതിയും കളഞ്ഞിട്ട പോലെ....
പിരിയുവാന്‍ വയ്യ ഇനിയെത്ര നാള്‍ 
ഈ വിരഹമേന്നുയിരോട് ചേര്‍ത്ത് വയ്ക്കും...
ഒരു കുടന്ന പൂവ് നേദിച്ചു ഞാന്‍ 
നീ തന്ന പുലരിക്ക് യാത്ര ചൊല്ലാം.....
നീ തന്ന ഇരവിന്നു കാവലാകാം....